Cinemapranthan
null

അന്ന ബെൻ, നിവിൻ പോളി, പ്രിയവദ എന്നിവർക്ക് സ്പെഷ്യൽ ജൂറി പുരസ്‌കാരം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമ്പൂർണ്ണ പട്ടിക

ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ വരെ 119 സിനിമകളാണ് മത്സരിച്ചത്.

null

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടൻ. കനി കുസൃതി മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. മന്ത്രി കെ. ബാലൻ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

സമ്പൂർണ്ണ പട്ടിക

മികച്ച ചിത്രം- വാസന്തി (റഹ്മാന്‍ ബ്രദേഴ്‌സ്)

രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന)

സംവിധായകന്‍ -ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട്)

മികച്ച നടി കനി കുസൃതി (ബിരിയാണി)

മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)

മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)

സ്വഭാവ നടി സ്വാസിക (വാസന്തി)

ഛായാഗ്രാഹകന്‍ : പ്രതാപ് പി. നായര്‍ (ഇടം, കെഞ്ചിര)

തിരക്കഥ: റഹ്മാന്‍ ബ്രദേഴ്‌സ് (വാസന്തി)

തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍)

ഗാനരചന: സുജേഷ് ഹരി (പുലരിപൂ പോലെ, സത്യം പറഞ്ഞാ വിശ്വസിക്കുവോ)

സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് )

പശ്ചാത്തല സംഗീതം: അജ്മല്‍ ഹസ്ബുള്ള (വൃത്താകൃതിയിലുള്ള ചതുരം)

ഗായകന്‍: നജീം അര്‍ഷാദ് (കെട്ട്യോള്‍ ആണെന്റെ മാലാഖ,

ഗായിക: മധുശ്രീ നാാരായണന്‍ (പറയാതരികെ വന്നെന്റെ (കോളാമ്പി)

ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

ബാലതാരം(ആണ്‍) വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം)

ബാലതാരം(പെണ്‍);കാതറിന്‍ ബിജി

(നാനി)

കഥാകൃത്ത്: ഷാഹുല്‍ അലി

(വരി)

ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌ക്)

കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍ (നാനി)

ശബ്ദമിശ്രണം: കണ്ണന്‍ ഗണപത്

(ജല്ലിക്കട്ട്)

ശബ്ദഡിസൈന്‍: വിഷ്ണു, ശ്രീശങ്കര്‍ (ഉണ്ട, ഇഷ്‌ക്)

മികച്ച ലാബ്/ കളറിസ്റ്റ് – ലിജു

(ഇടം)

മേക്കപ്പ് -രഞ്ജിത് അമ്പാടി (ഹെലന്‍)

വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ( കെഞ്ചിര)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ; വിനീത് രാധാകൃഷ്ണന്‍ (ബോബി- ലൂസിഫര്‍, മരക്കാര്‍, അര്‍ജുന്‍ )

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ശ്രുതി രാമചന്ദ്രന്‍ (കമല)

നൃത്ത സംവിധാനം-ബൃന്ദ, പ്രസന്ന സുജിത് ( മരക്കാര്‍)

പ്രത്യേക ജൂറി അവാര്‍ഡ് -സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ -(വിഷ്വല്‍ ഇഫക്ട്‌സ്- മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

പ്രത്യേക ജൂറി പരാമര്‍ശം- ഡോ. വി ദക്ഷിണാമൂര്‍ത്തി ( ശ്യാമരാഗം)

അഭിനയം- നിവിന്‍ പോളി (മൂത്തോന്‍ )

അഭിനയം- അന്നാ ബെന്‍ (ഹെലന്‍ )

അഭിനയം- പ്രിയംവദാ കൃഷ്ണന്‍ (തൊട്ടപ്പന്‍)

രചനാ വിഭാഗം

മികച്ച ചലച്ചിത്ര ഗ്രന്ഥം:

സിനിമാശാലയും കേരളീയ പൊതുമണ്ഡലവും

ഡോ.പി.കെ രാജശേഖരന്‍

മികച്ച ചലച്ചിത്ര ലേഖനം :

മാടമ്പള്ളിയിലെ മനോരോഗി,

കോമാളി മേല്‍ക്കൈ നേടുന്ന കാലം

ബിപിന്‍ ചന്ദ്രന്‍

പ്രത്യേക ജൂറി പരാമര്‍ശം

ലേഖനം- ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങള്‍ (ഡോ. സെബാസ്റ്റിയന്‍ ജോസഫ്, സുധി.സി.ജെ)

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ വരെ 119 സിനിമകളാണ് മത്സരിച്ചത്. റിലീസ് ചെയ്യാത്ത നിരവധി ചിത്രങ്ങൾ ഇത്തവണ മത്സരിച്ചിരുന്നു. ഒട്ടേറെ മികച്ച സിനിമകളിലൂടെ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയ വർഷമായിരുന്നു 2019.

cp-webdesk

null
null