Cinemapranthan
null

‘ഇത് മഹാനടൻ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹൻലാൽ’; ഹരീഷ് പേരടി

മോഹൻലാലിനെക്കുറിച്ച്, ഹരീഷ് പേരടി പങ്ക് വെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്

null

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിക്ക് ശേഷം മോഹൻലാലിലൂടെ ഇനി എന്ത് മാജിക്കാണ് ലിജോ ഒരുക്കുന്നതെന്ന് അറിയാനുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്. രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ അപ്ഡേഷനും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച്, ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം അഭിനയിക്കുന്ന ഹരീഷ് പേരടി പങ്ക് വെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രത്തിൽ ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രത്തിനൊപ്പമാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

“ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് …മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ …🙏🙏🙏❤️❤️❤️”

അതെ സമയം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് ആണ്. പി എഫ് റഫീക്ക് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലവിൽ രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ആണ് ചിത്രീകരണം നടക്കുന്നത്.

cp-webdesk

null
null