Cinemapranthan
null

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ രചനയിൽ പുതിയ ചിത്രം; ‘മദനോത്സവം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രം ഈ വർഷം വിഷുവിന് തിയറ്ററുകളിൽ എത്തും.

null

‘ന്നാ താൻ കേസ് കൊട്’നു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചന നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘മദനോത്സവം’. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മദനോത്സവം’. സുരാജിനൊപ്പം ബാബു ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് വിനായക അജിത്താണ്.

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഈ വർഷം വിഷുവിന് തിയറ്ററുകളിൽ എത്തും. രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹനാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗാനരചന വൈശാഖ് സുഗുണൻ. ക്രിസ്റ്റോ സേവിയർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ജെയ്.കെ ആണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു. കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. “കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി” എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ് “മദനോത്സവം” വരവ് പ്രഖ്യാപിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ, രഞ്ജിത് കരുണാകരൻ. പ്രൊഡക്ഷൻ ഡിസൈനർ, ജ്യോതിഷ് ശങ്കർ. എഡിറ്റർ, വിവേക് ഹർഷൻ. സൗണ്ട് ഡിസൈൻ, ശ്രീജിത്ത് ശ്രീനിവാസൻ, കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി.ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു. സ്റ്റിൽസ്ന, ന്ദു ഗോപാലകൃഷ്‌ണൻ. ഡിസൈൻ, അറപ്പിരി വരയൻ.

cp-webdesk

null
null