Cinemapranthan
null

‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ നാളെ മുതൽ തിയറ്ററുകളിൽ; ഭാവനക്ക് ആശംസകൾ നേർന്ന് താരങ്ങൾ

‘ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി’

null

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുകയാണ് മലയാളികളുടെ പ്രിയങ്കരിയായ ഭാവന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചന – സംവിധാനം നിർവ്വഹിക്കുന്ന ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചു വരവ് നടത്തുന്നത്. നാളെ മുതൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ഭാവനയുടെ തിരിച്ചു വരവിന് ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ഇപ്പോഴിതാ ഭാവനക്ക് ആശംസകൾ നേർന്ന് സിനിമാലോകത്ത് നിന്നും നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ഭാവനക്ക് ആശംസകൾ നേരുന്ന താരങ്ങളുടെ വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. നിരവധി പേരാണ് ഭാവനക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

‘ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി. നാളെ മുതൽ മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്.’ എന്നാണ് വീഡിയക്കൊപ്പം ഭാവന കുറിച്ചത്. തമിഴ് നടൻ മാധവൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജിതേഷ് പിള്ള, പാർവതി തിരുവോത്ത് എന്നിവരാണ് ഭാവനക്ക് ആശംസകൾ നേർന്ന പ്രമുഖ താരങ്ങൾ.

ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ ആദിൽ മൈമൂനത്ത് തന്നെയാണ്. സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

cp-webdesk

null
null