Cinemapranthan
null

ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സ്; മികച്ച നടനുള്ള നോമിനേഷനിൽ രാം ചരണും, ജൂനിയർ എൻ ടി ആറും

ടോം ക്രൂസ്, നിക്കോളാസ് കേജ് എന്നിവരും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്

null

എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ജൂനിയർ എൻ ടി ആറും, രാം ചരണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ആർ ആർ ആർ’ ലോകപ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രമായിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള പ്രമുഖ സംവിധായകന്മാരുടെ പ്രശംസ നേടിയ ചിത്രത്തിന് വിദേശ രാജ്യങ്ങളിൻ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രശസ്തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സിൽ മികച്ച നടനുള്ള നോമിഷൻ ലഭിച്ചിരിക്കുകയാണ് ജൂനിയർ എൻ ടി ആറിനും രാം ചരണിനും. ആക്ഷൻ മൂവി കാറ്റഗറിയിലാണ് ഇരുവരുടെയും പേരുകൾ വന്നിരിക്കുന്നത്. പ്രശസ്ത താരങ്ങളായ ടോം ക്രൂസ്, നിക്കോളാസ് കേജ് എന്നിവരും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ടോം ക്രൂസിന് ‘ടോപ് ഗണ്‍: മാവെറിക്കി’ലെ അഭിനയത്തിനും നിക്കോളാസ് കേജിന് ‘ദ അണ്‍ബ്രേക്കബിള്‍ വെയ്‍റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ആണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. അതെ സമയം ‘ആർ ആർ ആറിലെ’ ‘നാട്ടു നാട്ടു’ ഗാനത്തിന് ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ലഭിച്ചിരുന്നു. എം കീരവാണിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിവരും ചിത്രത്തിൽ വേഷമിട്ടു.

cp-webdesk

null
null