Cinemapranthan
null

”ഞാന്‍ വിചാരിച്ചതിനേക്കാള്‍ ആളുകള്‍ എന്നെ സ്നേഹിക്കുന്നുണ്ട്”; നന്ദി അറിയിച്ച് ടോവിനോ തോമസ്

“വലിയ തിരിച്ചറിവിന്റെ കൂടി സമയമാണ്. ഞാന്‍ വിചാരിച്ചതിനേക്കാള്‍ ആളുകള്‍ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലായി. എല്ലാവര്‍ക്കും നന്ദി.” ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു

null

ചിത്രീകരണത്തിനിടെ പരുക്ക് പറ്റി ചികിത്സയിലായിരുന്നപ്പോൾ നൽകിയ കരുതലിനും സ്നേഹത്തിനും നന്ദി അറിയിച്ച് നടൻ ടോവിനോ തോമസ്. “വലിയ തിരിച്ചറിവിന്റെ കൂടി സമയമാണ്. ഞാന്‍ വിചാരിച്ചതിനേക്കാള്‍ ആളുകള്‍ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലായി. എല്ലാവര്‍ക്കും നന്ദി.” ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. പരിക്ക് ഭേദമായ ടോവിനോ ഇന്ന് ആശുപത്രി വിട്ടിരുന്നു. 6 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഡിസ്ചാർജ്.

ടോവിനോയുടെ ഫേസ്ബുക്ക് കുറിപ്പ്

“വീട്ടിലെത്തി.

നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.

ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.

മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..

നിങ്ങളുടെ സ്വന്തം ടൊവീനോ.”

A big HELLO from home! I got discharged and is fine at home now. Thanks and love for all your wishes and concern in…

Posted by Tovino Thomas on Monday, October 12, 2020

വി എസ് രോഹിത്തിന്റെ ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടൊവിനോയെ കഴിഞ്ഞ ഏഴിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. സംഘട്ടന രംഗം ചിത്രീകരിയ്ക്കുന്നതിനിടെ ടൊവീനോയ്ക്ക് വയറിൽ ക്ഷതമേറ്റിരുന്നു. പിന്നീട് കടുത്ത വേദനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ വയറിനുള്ളിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദിഷിച്ചിരിക്കുകയാണ്.

cp-webdesk

null
null