Cinemapranthan
null

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം ‘കനകം, കാമിനി, കലഹം’; നായകനായും നിർമ്മാതാവായും നിവിൻ

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രം നിവിൻ പോളി പ്രഖ്യാപിക്കുന്നത്

null

‘ആക്ഷൻ ഹീറോ ബിജു’വിന് ശേഷം വീണ്ടും നായകനും നിർമ്മാതാവുമായി നിവിൻ പോളി. ‘കനകം, കാമിനി, കലഹം’ എന്ന പുതിയ ചിത്രത്തിന്റെ നായകനും നിർമ്മാതാവുകയുമാണ് നിവിൻ. പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രം നിവിൻ പോളി പ്രഖ്യാപിക്കുന്നത്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ‘കനകം, കാമിനി, കലഹം’ സംവിധാനം ചെയ്യുന്നത്.

2016ൽ റിലീസ് ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ ആയിരുന്നു നിവിന്റെ ആദ്യ നിർമ്മാണ ചിത്രം. ‘1983 ‘ സംവിധായകൻ എബ്രിഡ് ഷൈൻ ആണ് ‘ആക്ഷൻ ഹീറോ ബിജു’വിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യാണ് നിവിൻ പോളി രണ്ടാമത് നിർമ്മിച്ച ചിത്രം. രണ്ടിലും നിവിൻ പോളിയായിരുന്നു നായകൻ.

#KanakamKaaminiKalaham 😍Pauly Jr Pictures proudly announce our next with the talented #RatheeshBalakrishnanPoduval. Rolling soon 😊#kakaaka

Posted by Nivin Pauly on Sunday, October 11, 2020

കഴിഞ്ഞ വർഷമിറങ്ങിയ ‘മൂത്തോൻ’ ആയിരുന്നു തിയറ്ററിലെത്തിയ അവസാന നിവിൻ പോളി ചിത്രം. ചരിത്ര പ്രാധാന്യമുള്ള ‘തുറമുഖം’ എന്ന ചിത്രം ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയുടേതായി തിയേറ്ററിലെത്താൻ ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതും പൂർത്തിയായിരിക്കുന്നതും.

cp-webdesk

null
null