Cinemapranthan
null

“ഞാൻ അടുക്കളയിൽ ജോലി ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ് ഈ സിനിമ സംഭവിച്ചത്; ജിയോ ബേബി

‘ഭാര്യമാർ ഭരിക്കപ്പെടേണ്ടവർ ആണെന്ന പൊതുബോധ നിർമ്മിതി’ ആണ് ചിത്രം പൊളിച്ചെഴുതുന്നത്

null

”ഞാൻ അടുക്കളയിൽ ജോലി ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ് ഈ സിനിമയിലേക്ക് എത്തുന്നത്. നമ്മൾ ഒരു കുടുംബമായി ജീവിക്കുമ്പോൾ ഒരാൾ മാത്രം അടുക്കള ജോലി ചെയ്യുന്നത് ഒരു നീതികേടായി എനിക്ക് തോന്നി, രാവിലെ മുതൽ ഒരാളെ തന്നെ ജോലി ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി ഞാനും സഹായത്തിന് അടുക്കളയിൽ കയറിയപ്പോഴാണ് അടുക്കളപ്പണി എത്ര മാത്രം നരകയാതന ആണെന്ന് മനസിലായത്. അങ്ങനെയാണ് ഈ സിനിമയിലേക്ക് ഞാൻ എത്തിപ്പെടുന്നത്”. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബി പറയുന്നു. മികച്ച പ്രതികരണമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ നേടുന്നത്. ‘ഭാര്യമാർ ഭരിക്കപ്പെടേണ്ടവർ ആണെന്ന പൊതുബോധ നിർമ്മിതി’ ആണ് ചിത്രം പൊളിച്ചെഴുതുന്നത്.

”ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ സ്ത്രീ എല്ലാം സഹിച്ചേ പറ്റൂവെന്നും, ഒത്തുതീർപ്പിന് തയ്യാറാവണമെന്നും അവസാനം പറയുന്ന ഒരുപാട് സിനിമകൾ ഉണ്ട്. “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” പറയാൻ ശ്രമിക്കുന്നത് അതല്ല, കാഴ്ചക്ക് ശേഷമാണ് സിനിമ വിലയിരുത്തപ്പെടേണ്ടത് എന്നും ജിയോ ബേബി വ്യക്തമാക്കി.

അടുക്കള പശ്ചാത്തലമായി ഒരുങ്ങിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നും. എന്തുകൊണ്ടാണ് അടുക്കളകൾ സ്ത്രീകളുടെ മാത്രം ഇടമായി മാറുന്നതെന്ന ചോദ്യമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്ന് സംവിധയകൻ പറയുന്നു. കൂടാതെ എന്നും ഭരിക്കപ്പെടേണ്ടവരാണ് ഭാര്യമാരെന്നും ഇത്തരം പൊതുബോധ നിർമ്മിതിയിൽ സിനിമകൾക്കും വലിയ പങ്കുണ്ടെന്നും ജിയോ ബേബി സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ജിയോ ബേബി രചനയും, സംവിധാനം നിർഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

cp-webdesk

null
null