Cinemapranthan
null

പിറന്നാൾ ആഘോഷം വിവാദം; മാപ്പു പറഞ്ഞ് നടൻ വിജയ് സേതുപതി

വാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് വിവാദമായത്

null

വാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചത് വിവാദമായി. ആരാധകരോട് മാപ്പ് പറഞ്ഞ് നടൻ വിജയ് സേതുപതി. “വാൾ കൊണ്ട് കേക്ക് മുറിച്ചത്, തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്.” മുൻപ് തമിഴ്നാട്ടില്‍ ഒരു ഗുണ്ട വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമായിരുന്നു. അന്ന് ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതിയും ഇതേ തെറ്റ് തന്നെയാണ് ചെയ്തതെന്ന് ഒരു വിഭാഗം വിമർശനം ഉയർന്നിരുന്നു.

“പിറന്നാളാശംസകൾ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. മൂന്ന് ദിവസം മുന്‍പുള്ള പിറന്നാളാഘോഷത്തിന്‍റെ ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംവിധായകന്‍ പൊൻറാമിന്‍റെ പുതിയ ചിത്രത്തിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ സെറ്റിലായിരുന്നു ആഘോഷം. ആ സിനിമയിൽ വാളിന് വലിയ പ്രാധാന്യമുണ്ട്. അതു കൊണ്ടാണ് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി കൂടുതല്‍ സൂക്ഷ്മത കാണിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്‍റെ പ്രവൃത്തിയില്‍ ഖേദിക്കുന്നു. വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചു.

വിജയ് സേതുപതി വില്ലനായി എത്തിയ ‘മാസ്റ്റർ’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പൊൻറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

cp-webdesk

null
null