Cinemapranthan
null

അസാധ്യമാണ് ജയസൂര്യ താങ്കൾ, ഞങ്ങൾ കാത്തിരിക്കുന്നു മറ്റൊരു വിസ്മയക്കാഴ്ച്ചക്ക്

ജയസൂര്യ നായകനായ “വെള്ളം” ഈ മാസം 22 നു തിയറ്ററിൽ എത്തുന്നു

null

ഒരു യഥാർത്ഥ നടൻ, കഥാപത്രത്തിന് വേണ്ടി എത്രത്തോളം കഠിനപ്രയത്‌നം ചെയ്യുമെന്നതിന് ഉദാഹരണമാവുകയാണ് ജയസൂര്യ. തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെയും സിനിമ മേഖലയെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യ എന്ന അതുല്യ നടൻ. വ്യത്യസ്തമായ കഥാപത്രങ്ങൾ ചെയ്തു മറ്റു നടന്മാരിൽ നിന്നും ഒരു പടി മുന്നിലേക്ക് കയറുകയാണ് ഈ പ്രിയ നടൻ. പത്ത് മാസത്തോളം അടഞ്ഞു കിടന്ന തിയറ്ററിലും കഴ്ചയുടെ വസന്തം വീണ്ടും കാണാൻ കാത്തിരിക്കുന്ന ഓരോ സിനിമ പ്രേമികൾക്കും “വെള്ളം” ആവേശത്തിന്റെയും ആഘോഷത്തിന്റെയും ‘വെള്ളപ്പാച്ചിൽ’ തന്നെയാവും നൽകുന്നത് എന്ന് നിസംശയം പറയാം.. അതെ പ്രേക്ഷകരുടെ പ്രതീക്ഷ ‘വെള്ളം’
ഒഴുക്കി കളയില്ല..

ജയസൂര്യ നായകനായി ഈ മാസം 22 നു തിയറ്ററിൽ എത്തുന്ന “വെള്ളം” ട്രെയ്ലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രം തിയറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ ജയസൂര്യയുടെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. കോവിഡ് കാലം നൽകിയ നീണ്ട ഇടവേളക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ”വെള്ളം”. ആരവങ്ങൾ തിരികെയെത്തിയ സിനിമാ ശാലകളിൽ പ്രേക്ഷകരെ ”വെള്ളം” നിരാശപ്പെടുത്തില്ലെന്ന് ചിത്രത്തിന്റെ ട്രെയ്ലർ സൂചന നൽകി കഴിഞ്ഞു. ജയസൂര്യ എന്ന നടന്റെ ഏറ്റവും കരിയർ ബെസ്റ്റ് കഥാപാത്രമാവും ‘വെള്ള’ത്തിലെത്തേത്.

മദ്യാസക്തിയുള്ള മുഴുക്കുടിയനായ ‘മുരളി’ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അമിത മദ്യപാനം മുരളിയുടെ ജീവിതത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അനാവരണം ചെയ്യുന്ന ചിത്രമാണ് ”വെള്ളം”. മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്‍..’ എന്ന കാപ്ഷനോടെ ജയസൂര്യ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു.

മികച്ച അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ”വെള്ളം”. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച സിനിമയിൽ സംയുക്താ മേനോൻ ആണ് നായികാ. സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്ന മറ്റു താരങ്ങൾ.

cp-webdesk

null
null