Cinemapranthan

‘കൈതി’ ഹിന്ദി റിമേക്ക്; നരേന് പകരം തബു

നരേൻ അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് നടി തബുവാണ്

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്ന വാർത്ത നേരത്തെ തന്നെ വന്നതാണ്. ‘ഭോല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും നായകനായി എത്തുന്നതും അജയ് ദേവ്ഗൺ ആണ്. ഇപ്പോഴിതാ തമിഴിൽ നരേൻ അവതരിപ്പിച്ച ബിജോയ് എന്ന പോലീസ് ഓഫീസറുടെ വേഷം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് നടി തബുവാണ്. ഡയാന ജോസഫ് എന്നാണ് തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ തബുവിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

തമിഴിലെ ‘കൈതിയിൽ’ നിന്നും ഏറെ മാറ്റങ്ങൾ വരുത്തിയാണ് ‘ഭോല’ ഹിന്ദിയിൽ ഒരുങ്ങുന്നത്. അജയ് ദേവ്ഗൺ ഒരുക്കുന്ന നാലാമത്തെ ചിത്രമായ ‘ഭോലയിൽ’ അമല പോൾ, അഭിഷേക് ബച്ചൻ എന്നിവരും അതിഥി വേഷങ്ങളിൽ എത്തുന്നു. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2023 മാർച്ച് 30ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. അതെ സമയം തമിഴിൽ വൻ ഹിറ്റായ ചിത്രമായ ‘കൈതിയുടെ’ രണ്ടാം ഭാഗം എത്തുമെന്ന് അറിയിച്ചിട്ടുണ്ട് അണിയറപ്രവർത്തകർ.

cp-webdesk