Cinemapranthan
null

ഇവിടെ ക്രിക്കറ്റും വഴങ്ങും; ‘ക്രിക്കറ്റ് ബാഷിൽ’ എം ജയചന്ദ്രന്റെ ടീമിനെ തോൽപ്പിച്ച് മഞ്ജു വാര്യരും ടീമും

മൈജി സ്പോൺസർ ചെയ്ത മത്സരത്തിൽ ഗായിക മഞ്ജരി, നടൻ കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തിരുന്നു

null

‘ആയിഷ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ബാഷ് മത്സരത്തിൽ വിജയം നേടി മഞ്ജു വാര്യരുടെ ടീം. സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള എതിർ ടീമിനെ തോൽപ്പിച്ചാണ് മഞ്ജു വാര്യരുടെ ടീം വിജയിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ പാർക്ക് വേ ടർഫിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. മൈജി സ്പോൺസർ ചെയ്ത മത്സരത്തിൽ ഗായിക മഞ്ജരി, നടൻ കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തിരുന്നു.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആയിഷ’ ആദ്യത്തെ ഇൻഡോ അറേബ്യൻ ചിത്രമാണ്. അറബിക് മലയാളം ഭാഷകളിൽ ഒരുക്കിയ ‘ആയിഷ’ ജനുവരി 20 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, കൃഷ്ണകുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിലെ 70 ശതമാനത്തോളം അഭിനേതാക്കളും മറ്റ് രാജ്യക്കാർ ആണ്.

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം അറബിക് രാജ്യങ്ങളിൽ അറബിക് ഭാഷയിലാണ് റിലീസ് ചെയ്യുന്നത്. ആഷിഫ് കക്കോടിയാണ് രചന. നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരാണ്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ ആണ് ചിത്രത്തിന്റെ നിർമ്മാണം. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം. അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ.

cp-webdesk

null
null