Cinemapranthan
null

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയുടെ പൂജ കഴിഞ്ഞു.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആയ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പൂജ

null

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കുന്ന സിനിമ മലൈക്കോട്ടൈ വാലിബന്റെ പൂജ കഴിഞ്ഞു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആയ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പൂജ. ഗുസ്‌തി പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിൽ ഗുസ്തിക്കാരൻ ആയാണ് മോഹൻ ലാൽ എത്തുന്നത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഒക്ടോബർ 25 ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

cp-webdesk

null
null