Cinemapranthan
null

‘മുത്തം നൂറ് ‌വിധം’; ശ്രീനാഥ് ഭാസി നായികയെ തേടുന്നു

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്

null

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ‘മുത്തം നൂറ് ‌വിധം’ ചിത്രത്തിലേക്ക് നായികയെ തേടുന്നു. പുതുമുഖത്തിനായുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജ്, ആസിഫ് അലി, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരുടെ സമൂഹമാധ്യമങ്ങളിലുടെയാണ് ടീസര്‍ റിലീസ് ചെയ്ത്. ‘നി കൊ ഞാ ചാ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് മാനോയാണ് ‘മുത്തം നൂറ് ‌വിധത്തിന്റെ’ തിരക്കഥയും സംവിധാനവും.

പ്രണയ ചിത്രമായ ‘മുത്തം നൂറ് വിധ’ത്തില്‍ ശ്രീനാഥ് ഭാസിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘മുത്തം നൂറ് വിധം’ത്തിന്റെ ടൈറ്റില്‍ ടീസര്‍ ലക്ഷ്മി മരയ്ക്കാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് രവി ക്യാമറ ചെയ്ത ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപാണ്. നിരവധി പ്രണയ രംഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ടൈറ്റില്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

നവാഗതനായ മുന്ന പി എം ആണ് സംഗീതം നിർവ്വഹിക്കുന്നത്. നിലവില്‍ പ്രി പ്രൊഡക്ഷന്‍ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എറണാകുളം, വര്‍ക്കല, ആസാം, ലേ ലഡാക് എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

cp-webdesk

null
null