Cinemapranthan
null

‘സൈക്കോ സൈമണ’കാൻ ആദ്യം പരി​ഗണിച്ചത് മറ്റൊരു നടനെ; അവസാന നിമിഷം പുറത്ത്: വിനീത് വാസുദേവൻ പറയുന്നു

ആൻറണി വർഗീസിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് വിനീത്.

null

സൂപ്പർ ഹിറ്റ് ത്രില്ലർ അഞ്ചാം പാതിരാ കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് ‘സൈക്കോ സൈമൺ’. വളരെ ചർച്ച ചെയ്യപ്പെട്ട ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മേക്കപ് ടെസ്റ്റ് നടത്തിയത് മറ്റൊരു നടനെ ആയിരുന്നു. വിനീത് വാസുദേവൻ എന്ന നടനെ ആയിരുന്നു മിഥുൻ മാനുവൽ ഈ വേഷത്തിനായി ആദ്യം തിരഞ്ഞെടുത്തത് ലുക്ക് ടെസ്റ്റ് നടത്തി അവസാനനിമിഷം ആ അവസരം വഴുതിപ്പോവുകയായിരുന്നു എന്ന് വിനീത് തന്നെയാണ് വെളിപ്പെടുത്തിയത്.

ആൻറണി വർഗീസിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് വിനീത്. അതോടൊപ്പം സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും വിനീത് അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വിനീത് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിവ് വേണ്ടി ന‌‌ടത്തിയ സ്ക്രീൻ ‌ടെസ്റ്റിന്റെ ചിത്രങ്ങളായിരുന്നു അവ. അഞ്ചാം പാതിരയിലെ സൈക്കോ സൈമണെന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം പരി​ഗണിച്ചത് വിനീതിനെയായിരുന്നു. എന്നാൽ, സിനിമിയിൽ ആ കഥാപാത്രമായെത്തിയത് മേക്കപ്പ് ആർട്ടിസ്റ്റ് സുധീര്‍ സൂഫിയായിരുന്നു.

‘വേലി എന്ന ഹ്രസ്വ ചിത്രം കണ്ടിട്ട് മിഥുൻ മാനുവൽ ആണ് എന്നെ അഞ്ചാംപാതിരയിലേക്ക് വിളിച്ചത്. ഷൈജു ഖാലിദിനേയും പരിചയമുണ്ട്. ആ സിനിമയിലേക്ക് ഒരു മേക്കപ്പ് ട്രയൽ നോക്കിയിരുന്നു. കഥാപാത്രത്തിന് വേണ്ടി ഒരു മാസം വർക്ക്ഔട്ടും ചെയ്തിരുന്നു.’ വിനീത് ചാക്യാർ എന്ന് വിളിക്കുന്ന വിനീത് വാസുദേവൻ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വിനീത് പറയുന്നു.

‘സൈക്കോ സൈമൺ എന്ന കഥാപാത്രം സ്ത്രീരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സീൻസ് ഉണ്ട്, എന്റെ കഴുത്തിനൊക്കെ കുറച്ചു വലിപ്പക്കൂടുതൽ ഉണ്ട്, അതുകൊണ്ടു സ്ത്രീ ആയി മേക്ക് ഓവർ ചെയ്തിട്ട് ഒരു ഭംഗി തോന്നിയില്ല. പിന്നെ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിന് തിരുവനന്തപുരത്ത് നടന്ന ഒരു കൊലപാതകപരമ്പരയിലെ സീരിയൽ കില്ലറിന്റെ രൂപസാദൃശ്യവും വേണമായിരുന്നു. ആ സാദൃശ്യത്തോടു കൂടി വേറെൊരു അഭിനേതാവ് വന്നപ്പോൾ കക്ഷിയാണ് കൂടുതൽ നല്ലത് എന്ന് തോന്നി. അങ്ങനെ അദ്ദേഹത്തെ സെലക്ട് ചെയ്തു.’ വിനീത് പറയുന്നു.

കുഞ്ചാക്കോ ബോബൻ നായകനായ അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് വിനീത്. ​ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങളിലെ ഒരു ​ഗാനരം​ഗത്തിലും വിനീത് പ്രത്യക്ഷപ്പെ‌ട്ടി‌‌‌ട്ടുണ്ട്.

cp-webdesk

null
null