Cinemapranthan
null

‘അവളുടെ ലോകത്തിലേക്ക് ഒരു നോക്ക്’: രണത്തിന് ശേഷം നിർമൽ സഹദേവ്; ടീസർ പ്രഖ്യാപിച്ച് പൃഥ്വിരാജ്

null

രണം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് നിർമൽ സഹദേവ്. പൃഥ്വിരാജ് നായകനായ ചിത്രം ക്രൈം ത്രില്ലർ ആണ്. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന ട്രെയ്ലറായിരുന്നു രണത്തെക്കുറിച്ച് ആദ്യം പ്രതീക്ഷ ഉയര്‍ത്തിയത്. ആ ദൃശ്യങ്ങള്‍ത്തന്നെയാണ് സിനിമയുടെയും ഹൈലൈറ്റ്. ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി നിർമൽ സഹദേവ് എത്തുകയാണ്.

ഹോളിവുഡ് നിലവാരത്തിൽ ഒരു ഫാന്റസി ത്രില്ലർ ആണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് സിനിമ പ്രാന്തന് ലഭിച്ച റിപോർട്ടുകൾ. സിനിമയുടെ ഒരു അനൗൺസ്മെന്റ് ടീസർ അല്ലെങ്കിൽ പോസ്റ്റർ നാളെ പുറത്ത് വിടും. ഇതേ സംബംന്ധിച്ച് പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. നാളെ വൈകിട്ട് ആറ് മണിക്കാണ് അനൗൺസ്മെന്റ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

അമേരിക്കന്‍ മലയാളിയുടെ കഥ പലകുറി, പലതരത്തില്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ട്, മിക്കവയും ഫാമിലി കോമഡി ഡ്രാമകളാണെങ്കിലും അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മേയ്ക്കിങ് സ്റ്റൈലിലാണ് രണം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നത്. ബ്ലാക് റവലൂഷന് മുമ്പ് അമേരിക്കയുടെ ഓട്ടോമൊബീല്‍ ക്യാപ്പിറ്റലായിരുന്ന ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോകത്തെക്കുറിച്ചാണ് രണം ഡെട്രോയിറ്റ് ക്രോസിങ് പറയുന്നത്.

cp-webdesk

null
null