Cinemapranthan
null

‘ഷീ ഫോർ ശീമാട്ടി’; ആ വൈറൽ ഗാനത്തിന് പിന്നിലിവർ

വ്യത്യസ്തമായ ആശയവും ആവിഷ്കാരവും കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ശീമാട്ടി

null

പരസ്യ മേഖലയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ ബ്രാൻഡായ ‘ശീമാട്ടിയുടെ’ ഏറ്റവും പുതിയ പരസ്യമായ ‘ഷീ ഫോർ ശീമാട്ടി’. വ്യത്യസ്തമായ ആശയവും ആവിഷ്കാരവും കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ശീമാട്ടി. എല്ലാ കാലത്തും മുന്നോട്ടു വെക്കുന്ന വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടിയ പരസ്യങ്ങളാണ് ശീമാട്ടിയെ മറ്റു പരസ്യ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ‘ഷീ ഫോർ ശീമാട്ടി’യും അത്തരത്തിൽ ഒരു പരസ്യമാണ്.

സ്വപ്നങ്ങൾ നേടിയെടുക്കാൻ കൊതിക്കുന്ന പെണ്മനസ്സുകൾ അറിഞ്ഞൊരുക്കിയ പരസ്യത്തിന്റെ കാതൽ അതിലെ ഗാനം ആണ്. വരികളിലൂടെ വരച്ചിട്ട പെണ്മനസിനെ അതിന്റെ എല്ലാ ഭംഗിയോടെയും പാടി കേൾപ്പിച്ച ആ ഗായകരും അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കൂടി നമ്മൾ അറിയണം. മലയാള സിനിമയിൽ ഒരുപിടി മികച്ച ഗാനങ്ങൾ നൽകിയ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്‌ണൻ, വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് ശ്രദ്ധ നേടിയ പിന്നണി ഗായിക ശ്രേയ രാഘവ്, റാപ് ഗാനങ്ങളിലൂടെ ശ്രദ്ധ കേന്ദ്രമായി മാറിയ, റാപ് കിഡ് എന്ന് അറിയപ്പെടുന്ന അഥിതി നായർ ആർ എന്നിവരാണ് ശബ്ദം കൊണ്ട് ‘ശീമാട്ടിയുടെ’ നിലപാട് ശക്തമായ വാക്കുകളിൽ ഉറക്കെ പാടിയ ആ ഗായകർ.

‘ഷീ ഫോർ ശീമാട്ടി’യുടെ മുഖ്യാഘർഷണങ്ങളിലൊന്നായ റാപ് സോങ്ങിന് അതിന്റെ എല്ലാവിധത്തിലുമുള്ള അർത്ഥഭംഗിയോടും കൂടി മികച്ച സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ പ്രകാശ് അലക്സ് ആണ്. പെൺവർണ്ണന കൊണ്ട്, വാക്കുകൾ കൊണ്ട് അത്രമേൽ ഭംഗിയിൽ വരികളെ എഴുതി ചേർത്തത് മലയാള സിനിമയിലെ പുതിയ ട്രെൻഡ് സെറ്റർ എന്നറിയപ്പെടുന്ന സുഹൈൽ കോയയാണ്. മികച്ച മേക്കിങ് ക്വാളിറ്റിയിൽ ഒരുക്കിയെടുത്ത ‘ഷീ ഫോർ ശീമാട്ടി’ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. എല്ലാ തലമുറകളിലും പിന്തുടർന്ന് പോരുന്ന എല്ലാത്തരത്തിലുമുള്ള മികവ് തങ്ങളുടെ പരസ്യങ്ങളിലും വ്യക്തമാക്കുകയാണ് ‘ശീമാട്ടി’.

cp-webdesk

null
null