Cinemapranthan
null

ഡ്രൈവിങ് ലൈസന്‍സ് ഹിന്ദി റീമേക്ക്; അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ഒന്നിക്കുന്ന ‘സെൽഫി’ ട്രൈലെർ പുറത്തിറങ്ങി

നാല് വർഷങ്ങൾക്ക് ശേഷം ‘സെൽഫി’ എന്ന പേരിൽ വീണ്ടും വരുമ്പോൾ നിർമ്മാണ നിരയിൽ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രെയിംസും ഉണ്ട്

null

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സെൽഫിയുടെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർ താര കഥാപാത്രം അക്ഷയ് കുമാറും സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്.

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനും ആയ സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് 2019ൽ ആയിരുന്നു പുറത്തിറങ്ങിയത്. നാല് വർഷങ്ങൾക്ക് ശേഷം ‘സെൽഫി’ എന്ന പേരിൽ വീണ്ടും വരുമ്പോൾ നിർമ്മാണ നിരയിൽ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മാജിക് ഫ്രെയിംസും ഉണ്ട്, കൂടാതെ കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസും ചിത്രത്തിന്റെ നിർമാണ നിരയിലുണ്ട്. സച്ചിയൊരുക്കിയ തിരക്കഥ റിഷഭ് ശർമയാണ് ഹിന്ദിയിലേക്ക് മാറ്റുന്നത്. സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. ഫെബ്രുവരി 24ന് ആണ് ‘സെൽഫി’ തിയറ്ററിലേക്ക് എത്തുന്നത്.

cp-webdesk

null
null