Cinemapranthan
null

ട്രംപ് ജിയുടെ പരാജയം ആഘോഷിച്ചവർ ഇപ്പോൾ എന്ത് പറയുന്നു?; സന്തോഷ് പണ്ഡിറ്റ്

സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെയാണ് സന്തോഷ് പണ്ഡിറ്റ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്

null

സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ‘ബൈഡൻ ജി അമേരിക്കയിൽ വിജയിച്ചപ്പോൾ കേരളത്തിൽ അങ്ങേരെ പുകഴ്ത്തിയവരും പാവം ട്രംപ് ജിയുടെ പരാജയം ആഘോഷിച്ചവരും ഇപ്പോൾ എന്ത് പറയുന്നു? എന്നാണ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

“സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടു . ബൈഡൻ ജി അമേരിക്കയുടെ തലപ്പത്തു വന്നപ്പോൾ കേരളത്തിൽ കുറെ പേര് അങ്ങേരെ സമാധാന പ്രിയനാണ് എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിരുന്നു . കൂടെ ഇത്രയും കാലത്തിനിടയിൽ ഒരു യുദ്ധം പോലും നടത്താതിരുന്ന പാവം Trump ji യുടെ പരാജയം പലരും ആഘോഷിച്ചിരുന്നു .

ഇപ്പോൾ എന്തായി ? തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയും , യുദ്ധങ്ങളും ഇനിയും അമേരിക്ക ഭാവിയിലും നടത്തും എന്നാണ് അറിയുന്നത് . കേരളത്തിൽ ബൈഡൻ ജി supporters എന്ത് പറയുന്നു ?”

കിഴക്കൻ സിറിയയിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദികൾക്കെതിരെ അമേരിക്ക വ്യാഴാഴ്ച്ച നടത്തിയ ആക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്നാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് പെന്റഗണിന്റെ വിശദീകരണം.

cp-webdesk

null
null