Cinemapranthan

എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ്; എസ്തർ

എസ്തർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ചിത്രത്തിന് മോശം കമന്റ് പറഞ്ഞയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് എസ്തർ

null

ബാലതാരമായി മലയാളത്തിലേക്ക് വന്ന് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയായാണ് എസ്തർ. ദൃശ്യം 2 വൻ വിജയമാകുമ്പോൾ മികച്ച അഭിപ്രായവും അഭിനന്ദനങ്ങളുമാണ് എസ്തറിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ എസ്തർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ചിത്രത്തിന് മോശം കമന്റ് പറഞ്ഞയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് എസ്തർ.

” ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം എന്നായിരുന്നു കമന്റ്.” എന്നായിരുന്നു ഒരു കമന്റ്. ഇതിനുള്ള എസ്തറിന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്റെ യോഗ്യത നിശ്ചയിക്കാൻ സാർ ആരാണ്”? എന്നായിരുന്നു എസ്തർ നൽകിയ മറുപടി. റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്ന കമന്റിന് നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാൻ നില്‍ക്കേണ്ട എന്നായിരുന്നു എസ്‍തറിന്റെ മറുപടി.

എസ്‍തറിന് ആശംസകളും അഭിനന്ദങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബാംഗ്ലൂരിൽ കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് എസ്തർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്

cp-webdesk

null

Latest Updates