Cinemapranthan
null

അപ്പന്റെ 100 ഇരട്ടി ഫാൻസ്‌ ഉണ്ടെന്ന് ആരാധകർ; ഇസുക്കുട്ടന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുഞ്ചാക്കോ ബോബന്റെയും ഇസഹാക്കിന്റെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

null

ചാക്കോച്ചൻ ഇസുക്കുട്ടന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുമ്പോൾ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചാക്കോച്ചനെക്കാൾ ആരാധകരാണ് മകനായ ഇസുക്കുട്ടന്. ഇപ്പോഴിതാ ചാക്കോന്റെ ഭാര്യ പ്രിയ പങ്കു വെച്ച കുഞ്ചാക്കോ ബോബന്റെയും ഇസഹാക്കിന്റെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അൽഫോൻസ് പുത്രൻ ഒരുക്കിയ ‘കഥകൾ ചൊല്ലിടാം’ എന്ന മ്യൂസിക് വീഡിയോയിൽ ചാക്കോച്ചനും മകനും ഒന്നിച്ചുളള സീനുകൾ ചേർത്ത ചിത്രമാണ് പ്രിയ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്. ‘അപ്പന്റെ 100 ഇരട്ടി ഫാൻസ്‌ ഉണ്ട് ചെക്കന്’ എന്നാണ് ചിത്രത്തിന് താഴെ ഒരു ആരാധകന്റെ കമന്റ്. 14 വർഷത്തെ കാത്തിരിപ്പിനു ശേഷം 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്ക് ജനിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ.

വിനീത് ശ്രീനിവാസൻ വരികൾ രചിച്ച് ആലാപനം നിർവഹിച്ച ‘കഥകൾ ചൊല്ലിടാം’ എന്ന മ്യൂസിക് വീഡിയോയിൽ കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും അവരുടെ മക്കളുമാണ് അഭിനയിച്ചിരിക്കുന്നത്. വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

cp-webdesk

null
null