Cinemapranthan

ഇനി ഇതുപോലെ രണ്ടെണ്ണം കൂടി ഉണ്ട് ഒന്ന് ക്ഷമിച്ചേക്കണേ; വിമർശനത്തിന് ചിരിച്ചുകൊണ്ട് മറുപടി കൊടുത്ത് രമ്യ സുരേഷ്

ആളങ്കം ആണ് രമ്യ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം

null

അടുത്ത കാലത്തായി നിരവധി സിനിമകളിൽ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധ നേടിയ നേടിയ നടിയാണ് രമ്യ സുരേഷ്. ഞാൻ പ്രകാശൻ, പടവെട്ട്‌, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം നടത്തിയ രമ്യ ഈ അടുത്തതായി ആവർത്തിച്ച് വരുന്ന കഥാപാത്രങ്ങളിൽ ഒരുപാട് വിമർശനം നേരിട്ടിരുന്നു. ദാരിദ്ര്യം പശ്ചലമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്ന വീട്ടമ്മ എന്ന നിലയിൽ ആവർത്തിച്ചു വരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ പരാതി.

എന്നാൽ ഇപ്പോഴിതാ ‘ആളങ്കം’ എന്ന രമ്യ അഭിയിച്ച പുതിയ ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുംഅതിനു കമന്റുമായി വന്ന ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടിയെന്നോണം താരം പ്രതികരിക്കുകയും ചെയ്യുന്നത്. നിങ്ങൾക്ക് ഇത്തരം വേഷം മാത്രമേ ഒള്ളോ എന്ന ചോദ്യത്തിന് ‘ഇനി ഇതുപോലെ രണ്ടെണ്ണം കൂടി ഉണ്ട് ഒന്ന് ക്ഷമിച്ചേക്കണേ എന്നായിരുന്നു രമ്യയുടെ മറുപടി

cp-webdesk

null

Latest Updates