Cinemapranthan
null

ആർ റഹ്മാനും മകനും ഒന്നിക്കുന്ന ഗാനം; ചിമ്പു ചിത്രം ‘പത്തു തല’യിലെ പ്രൊമോഷണൽ ഗാനം കാണാം

ഗാനം ആലപിച്ചിരിക്കുന്നത് മകൻ എ ആർ അമീനും ശക്തിശ്രീ ഗോപാലനും ചേർന്നാണ്

null

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിമ്പു ചിത്രമായ ‘പത്തു തല’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഒബേലി എൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മകൻ എ ആർ അമീനും ശക്തിശ്രീ ഗോപാലനും ചേർന്നാണ്. ഗൗതം കാർത്തിക്കും പ്രിയ ഭവാനി ശങ്കറും, എ ആർ അമീനും വീഡിയോ ഗാനത്തിൽ ഉണ്ട്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ എജിആർ എന്ന ഗ്യാങ്‌സ്റ്ററായാണ് ചിമ്പു എത്തുന്നത്. ചിമ്പുവിനും, ഗൗതം കാർത്തിക്കിനും പുറമെ അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിമ്പുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 3ന്, അണിയറപ്രവർത്തകർ ആദ്യ സിംഗിൾ പുറത്തിറക്കിയിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് ആണ് വിറ്റു പോയത്. തിയറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

cp-webdesk

null
null