Cinemapranthan
null

ഷാരൂഖിന്റെ ‘ജവാൻ’ ഈ ജൂണിലും എത്തിയേക്കില്ല

ചിത്രത്തിന്റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റി വെക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അറിയിക്കുന്നത്

null

‘പത്താന്’ ശേഷം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ‘ജവാൻ’. ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഈ വര്‍ഷം ജൂണ്‍ 2 ന് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ പുറത്ത് വന്നായിരുന്ന വിവരം. എന്നാലിപ്പോൾ ആരാധകരെ നിരാശയിലാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ചിത്രീകരണം ഇനിയും പൂര്‍ത്തിയാവാത്ത സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും മറ്റുമായി ഇനിയും നീളാൻ സാധ്യത ഉണ്ടെന്നും അത് കൊണ്ട് ചിത്രത്തിന്റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റി വെക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അറിയിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഉടനെ നിർമ്മാതാക്കൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുമെന്നാണ് കരുതുന്നത്.

നയൻ‌താര നായികയായി എത്തുന്ന ജവാനിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. നിര്‍മ്മാണം.

cp-webdesk

null
null