Cinemapranthan
null

ഐ.എം. വിജയന്‍ നായകനായ ചിത്രം ഓസ്കാർ ചുരുക്കപ്പട്ടികയിൽ

കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമയാണ് മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍ )

null

ഐ.എം. വിജയന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിന്‍ ) ഓസ്കാർ 2021 ന്റെ ചുരുക്കപ്പട്ടികയിൽ. വിജീഷ് മണി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തേന്‍ ശേഖരണം ഉപജീവന മാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നഞ്ചിയമ്മയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ജുബൈര്‍ മുഹമ്മദ് ആണ് സംഗീതം. ആര്‍ മോഹന്‍ ആണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു. പളനിസാമി, തങ്കരാജ്, വിപിന്‍ മണി, ആദര്‍ശ് രാജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ വര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

cp-webdesk

null
null