Cinemapranthan
null

‘ഞാനും ഉണ്ണി മുകുന്ദനും ബാലയെ ആശുപത്രിയിൽ സന്ദർശിച്ചു, മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്: ബാദുഷ

ഇന്ന് രാവിലെയാണ് ബാലയെ കടുത്ത ചുമയും വയറു വേദനയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വന്നത്

null

നടൻ ബാലയെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാൽ നടൻ ഉണ്ണി മുകുന്ദനും താനും ആശുപത്രിയിൽ എത്തി ബാലയെ സന്ദർശിച്ചെന്നും, കാര്യമായ കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നും ബാല സംസാരിച്ചെന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്.

‘ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക’, ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് ബാലയെ കടുത്ത ചുമയും വയറു വേദനയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വന്നത്. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാല, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

cp-webdesk

null
null