Cinemapranthan

കുടുംബത്തിനൊപ്പം ദൃശ്യം 2 കണ്ട് മോഹൻലാൽ

ചെന്നൈയിലെ സ്വന്തം വീട്ടിൽ ആണ് താരം കുടുംബത്തോടൊപ്പം സിനിമ കണ്ടത്

മികച്ച വിജയം നേടി പ്രേക്ഷകരുടെ കൈയ്യടി ഏറ്റു വാങ്ങുന്ന ദൃശ്യം 2 കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരുമിച്ച് കണ്ട് മോഹൻലാൽ. ചെന്നൈയിലെ സ്വന്തം വീട്ടിൽ ഭാര്യ സുചിത്ര മകൻ പ്രണവ്, അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ, സമീർ മു‌ഹമ്മദ് എന്നിവർക്കൊപ്പം ഹോം തിയറ്ററിലാണ് മോഹൻലാൽ സിനിമ കണ്ടത്.

‘ഞാന്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ?’ എന്ന് ചോദിച്ചുകൊണ്ട് വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ വീഡിയോ പങ്ക് വെച്ചത്. ചിത്രം കണ്ടതിനു ശേഷം സമീർ ഹംസയുടെ പിറന്നാളാഘോഷവും ചിത്രത്തിന്റെ വിജയാഘോഷവും ഉണ്ടായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സമീർ മുഹമ്മദിന് പിറന്നാളാശംസകൾ നേർന്ന് മോഹൻലാൽ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

വലിയ വിജയമായി മാറിക്കൊണ്ടിരിക്കുന്ന ദൃശ്യം 2 ന് മികച്ച അഭിപ്രായമാണ് എങ്ങു നിന്നും ലഭിക്കുന്നത്. മികച്ചൊരു ക്രൈം ത്രില്ലര്‍ എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒ ടി ടി റിലീസ് ചെയ്ത ചിത്രം തിയറ്ററിൽ കാണാൻ കഴിയാത്ത നിരാശയും ആരാധകർ പങ്ക് വെക്കുന്നുണ്ട്. ഡിസംബർ 19–ന് ആണ് ദൃശ്യം 2 റിലീസ് ചെയ്തത്.

cp-webdesk