Cinemapranthan
null

മോഹൻലാൽ സംവിധായകനാകുന്ന ‘ബറോസ്’; പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ ചിത്രം സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ‘ബറോസ്’ ഒരുക്കുന്നത്

null

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമായ ‘ബറോസിന്റെ’ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. സിനിമയുടെ കലാ സംവിധാനങ്ങൾ ആണ് തുടങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കും. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ ചിത്രം സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ‘ബറോസ്’ ഒരുക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതം, നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുകയാണ്. നിധിയുടെ യഥാര്‍ത്ഥ അവകാശിയെയാണ് ബറോസ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

വാസ്‌കോ ഡ ഗാമയായി സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ ആണ് അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് സ്പാനിഷ് അഭിനേത്രി പാസ് വേഗ ആണ്. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ‘ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഗോവയാണ്. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും.

cp-webdesk

null
null