Cinemapranthan
null

മാസ്കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ യാത്ര; വിവേക് ഒബ്‌റോയിക്കെതിരെ പോലീസ് കേസ്

കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെതിരെയാണ് വിവേക് ഒബ്റോയിയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്

null

മാസ്കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിന് നടൻ വിവേക് ഒബ്‌റോയിക്കെതിരെ കേസെടുത്ത് പോലീസ്. കോവിഡ്-19 രാജ്യത്ത് പടർന്നതിനുപിന്നാലെ ജനങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെതിരെയാണ് വിവേക് ഒബ്റോയിയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ നടനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വാലെന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് ആണ് വിവേക് ഭാര്യയ്‌ക്കൊപ്പം നഗരത്തിൽ ബൈക്കിൽ സഞ്ചരിച്ചത്. തന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഹെൽമെറ്റും മാസ്കും ധരിക്കാതെ രാത്രി നഗരത്തിലൂടെ ഭാര്യ പ്രിയങ്ക ആൽവ ഒബ്റോയ്ക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോ നടൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.

cp-webdesk

null
null