Cinemapranthan
null

സെന്‍സര്‍ ചെയ്യാത്ത ‘മാസ്റ്റർ’ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു

ജനുവരി 29 ന് ചിത്രം റിലീസ് ചെയ്യുന്നത്

null

വിജയ്‍ നായകനായ ‘മാസ്റ്റര്‍’ ഒ.ടി.ടി റിലീസിന്. ജനുവരി 29 ന് ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്റർ റിലീസിന് പിന്നാലെയാണ് ഇപ്പോൾ ഒ ടി ടി റിലീസിനും ചിത്രം തയ്യാറെടുക്കുന്നത്. ‘മാസ്റ്റർ’ തിയേറ്ററുകളിലെത്തി 17 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്. സെന്‍സര്‍ ചെയ്യാത്ത പൂർണ്ണ രൂപത്തിലുള്ള ചിത്രമായിരിക്കും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. മാസ്റ്ററിന്റെ പുതിയ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

പൊങ്കല്‍ റിലീസ് ആയി ജനുവരി 13-നാണ് ‘മാസ്റ്റർ’ തിയറ്ററുകളിലെത്തിയത്. വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളിയായ മാളവികാ മോഹനൻ ആണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാല് ഭാഷകളിലായി പുറത്തിറങ്ങിയ ‘മാസ്റ്റർ’ കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ മലയാളം ഉൾപ്പടെയുള്ള സിനിമ മേഖലയെ തിരിച്ചു കൊണ്ട് വരാൻ തുടക്കം കുറിക്കുകയായിരുന്നു. 220 കോടി രൂപയാണ് മാസ്റ്ററിന് ആഗോള വിപണിയില്‍ ലഭിച്ചത്. സേവ്യര്‍ ബ്രിട്ടോയാണ് ‘മാസ്റ്റർ’ നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null
null