Cinemapranthan
null

ഒരു മില്യൺ കാഴ്ച്ചക്കാരുമായി ‘വർത്തമാനം’ ടീസർ ശ്രദ്ധേയമാകുന്നു

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്

null

പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ ടീസര്‍ ഒരു മില്യൺ കാഴ്ച്ചക്കാരുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ആര്യാടന്‍ ഷൗക്കത്ത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘വര്‍ത്തമാനം’ ഫെബ്രുവരി 19 ന് തിയേറ്റില്‍ റിലീസ് ചെയ്യും.

ചിത്രത്തിന് കേന്ദ്ര സർക്കാർ ആദ്യം സെൻസറിങ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി പ്രവര്‍ത്തനാനുമതി നല്‍കി. കുടുംബ പ്രേക്ഷകര്‍ക്കും എല്ലാ ചലച്ചിത്ര ആസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് വര്‍ത്തമാനം. ഒരു പാന്‍ ഇന്ത്യ മൂവി എന്നു വേണമെങ്കില്‍ വര്‍ത്തമാനത്തെ വിശേഷിപ്പിക്കാമെന്നും സംവിധായകന്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വര്‍ത്തമാന’ത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.

ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം’, ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് വര്‍ത്തമാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിർമ്മിക്കുന്നത്.

cp-webdesk

null
null