Cinemapranthan
null

‘ആരാധനാലയം തകർത്തവരാണ് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’; സിദ്ധാർഥ്

കർഷകർക്ക് പിന്തുണയുമായാണ് നടൻ സിദ്ധാർഥ് ട്വിറ്ററിൽ തന്റെ നിലപാട് കുറിച്ചത്

null

“ഒരു ആരാധനാലയം തകർത്തവരാണ് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്”, നടൻ സിദ്ധാർഥ് സമൂഹ മാധ്യമത്തിൽ കുറിച്ചു. കർഷകർക്ക് പിന്തുണയുമായാണ് നടൻ സിദ്ധാർഥ് ട്വിറ്ററിൽ തന്റെ നിലപാട് കുറിച്ചത്.

”ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തകാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം”. സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു.

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര നടന്‍ സണ്ണി വെയ്നും ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും രംഗത്തുവന്നിരുന്നു.

#StandWithFarmers എന്ന ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ഫേസ്ബുക്കിൽ കുറിച്ചു കൊണ്ടാണ് സണ്ണി വെയ്ൻ തന്റെ പിന്തുണ അറിയിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കർഷകർക്ക് പിന്തുണ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും പിന്തുണ അറിയിച്ചത്. ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്‌സ് ചെയ്ത റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് സോംദേവ് പിന്തുണയറിയിച്ചത്.

cp-webdesk

null
null