Cinemapranthan
null

പിടി തരാതെ ‘തങ്കം’ ട്രെയ്‌ലർ; വിനീത് ശ്രീനിവാസൻ ബിജു മേനോൻ ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയേറ്ററിൽ

തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

null

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജോജിക്കു ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും.

കരിയറിൽ ഇതുവരെ കാണാത്ത രീതിയിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ എത്തുന്നതെന്ന് ട്രൈലെർ സൂചന തരുന്നുണ്ടെങ്കിലും ഏത് ജോണർ ആണെന്നോ കഥാ തന്തു എന്താണെന്നോ ട്രൈലെർ പിടി തരുന്നില്ല. വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ച ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

cp-webdesk

null
null