Cinemapranthan
null

‘ദസറ’ ഈ മാസം എത്തും; സിനിമാപ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനിച്ച് കീർത്തി സുരേഷ്

130ഓളം പേർക്കാണ് കീർത്തി സുരേഷ് സ്വർണ്ണ നാണയം നൽകിയത്

null

നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദസറ’ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 30 ന് റിലീസാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ഇപ്പോഴിതാ ‘ദസറയുടെ’ ചിത്രീകരണത്തിന്റെ അവസാന ദിവസം സിനിമാപ്രവർത്തകർക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് പുതിയ വാർത്ത. 130ഓളം പേർക്കാണ് കീർത്തി സുരേഷ് സ്വർണ്ണ നാണയം നൽകിയത്. ഇതിനായി 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ചെലവഴിച്ചത്.

മഹാനടി എന്ന ചിത്രത്തിന് ശേഷം തന്നെ ഇമോഷണലി കണക്ട് ആവുന്ന ഒരു കഥാപാത്രമാണ് ‘ദസറയുടേത്’ എന്നാണ് കീർത്തി സുരേഷ് പറയുന്നത്. ‘വെന്നലെ ‘ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്. പാൻ ഇന്ത്യൻ ലെവലിൽ റിലീസിനെത്തുന്ന ചിത്രം കീർത്തിയുടെ ഏറെ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്.

അതെ സമയം നിരവധി സിനിമകളാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. തമിഴിൽ ജയം രവിക്കൊപ്പം ‘സൈറണ്‍’, തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഭോലശങ്കർ. മാരി സെൽവരാജിന്റെ ‘മാമന്നൻ’ കീർത്തി ചിത്രീകരണം പൂർത്തിയാക്കി റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് നവിൻ നൂലിയാണ്. സത്യൻ സൂര്യൻ ഐഎസ്‍സി ആണ് ക്യാമറ.

cp-webdesk

null
null