Cinemapranthan
null

രാമക്ഷേത്രത്തിന് സംഭാവന ചോദിച്ച് അക്ഷയ് കുമാർ; നിര്‍മാണം ആരംഭിച്ചതില്‍ സന്തോഷം

‘ഞാന്‍ ചെയ്തു. കൂടുതല്‍ പേര്‍ ചെയ്യുമെന്ന് വിചാരിക്കുന്നു’

null

അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കണമെന്ന ആവശ്യവുമായി നടൻ അക്ഷയ് കുമാർ രംഗത്ത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതില്‍ വളരെ സന്തോഷവാനാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അക്ഷയ് കുമാര്‍ പറയുന്നു.

‘അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് സംഭാവന ചെയ്ത് നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സാഹചര്യം അനുസരിച്ച് സഹായങ്ങള്‍ ചെയ്യണം. ഞാന്‍ ചെയ്തു. കൂടുതല്‍ പേര്‍ ചെയ്യുമെന്ന് വിചാരിക്കുന്നു’- ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അക്ഷയ് കുമാർ പറയുന്നു.

അതേസമയം അക്ഷയ് കുമാര്‍ നായകനായി, അയോധ്യ അടിസ്ഥാനമാക്കിയുള്ള രാമസേതു എന്ന സിനിമയുടെ പ്രഖ്യാപനം കുറച്ചു നാളുകൾക്ക് മുൻപാണ് നടന്നത്. അയോധ്യയിലാണ് സിനിമയുടെ ചിത്രീകരണം . ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താരം ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്തിറങ്ങിയിരുന്നു. സിനിമ ‘ ലൗ ജിഹാദിനെ’ പ്രോത്സാപ്പിക്കുന്നതാണെന്നും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അതിനു ശേഷം സിനിമയുടെ പേര് ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു.

cp-webdesk

null
null