Cinemapranthan
null

ദൃശ്യം 2 തെലുങ്കിൽ; ജോർജ്‌കുട്ടിയായി വെങ്കിടേഷ്; സംവിധാനം ജിത്തു ജോസഫ്, നിർമ്മാണം ആന്റണി പെരുമ്പാവൂർ

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല

null

ദൃശ്യം 2 മികച്ച പ്രേക്ഷക പ്രതികരണം ആണ് എങ്ങു നിന്നും നേടുന്നത്. ആദ്യ ഭാഗത്തോട് തികച്ചും നീതി പുലർത്തി എത്തിയ രണ്ടാം ഭാഗം മികച്ച വിജയമാവുകയാണ്. ദൃശ്യം 2 തെലുങ്കിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ജിത്തു ജോസഫ് തന്നെയാണ് തെലുങ്കിലും സംവിധാനം ചെയ്യുന്നത്. നിർമ്മാണം ആന്റണി പെരുമ്പാവൂർ ആണ്. വെങ്കടേഷ് ആയിരിക്കും ചിത്രത്തില്‍ നായകനാകുക. മീന തന്നെയാണ് നായിക. ആശ ശരതിന്റെ വേഷം നദിയ മൊയ്തുവാണു ചെയ്യുക. എസ്തർ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നതു നടി ശ്രീപ്രിയയാണ്. ദൃശ്യം ഒന്നിന്റെ തെലുങ്ക് റീമേക്കിലും വെങ്കടേഷ് ആയിരുന്നു നായകൻ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങും.

cp-webdesk

null
null