Cinemapranthan
null

‘ബനേർഘട്ട’; സോഷ്യൽ മീഡിയയിൽ വൈറലായി ട്രൈലർ

‘ഷിബു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

null

സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി “ബനേര്‍ഘട്ട ” ട്രെയ്ലർ. നവാഗതനായ വിഷ്ണു നാരായണന്‍ കഥയൊരുക്കി സംവിധാനം ചെയ്യുന്ന “ബനേര്‍ഘട്ട ” എന്ന സിനിമയുടെ ട്രൈലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു റോഡ് മൂവിയാണെന്ന് സൂചിപ്പിക്കുന്ന ട്രെയ്ലർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരൊറ്റ കഥാപാത്രത്തെ മാത്രം കാണിക്കുന്ന ട്രെയ്ലർ ഒരു ത്രില്ലെർ ഗണത്തിൽപ്പെടുന്ന ചിത്രമാണെന്ന് സൂചിപ്പിക്കുന്നു.

‘ഷിബു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ – സംഭാഷണം ഒരുക്കിയിരിക്കുന്നത്. മാംപ്ര ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വര്‍ഗ്ഗീസ്, സണ്ണി വെയ്ൻ, ലാൽ, സംവിധായകൻ ജീൻ പോൾ, നടിമാരായ മഞ്ജു വാര്യര്‍, അപർണ ബാലമുരളി എന്നിവർ ചേര്‍ന്നാണ് ട്രെയിലര്‍ സോഷ്യൽമീഡിയയിൽ പങ്ക് വെച്ചത്.

ബിനു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് പരീക്ഷിത്ത്, കല വിഷ്ണു രാജ്, മേക്കപ്പ് ജാഫർ, വസ്ത്രാലങ്കാരം ലസിത പ്രദീപ്, സ്റ്റില്‍സ് ഫ്രാങ്കോ ഫ്രാന്‍സിസ്സ്, പരസ്യകല കൃഷ്ണ പ്രസാദ് കെ വി, ബി ജി എം റീജോ ചക്കാലയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ ആനന്ദ്, അസോസിയേറ്റ് ക്യാമറമാന്‍ അഖില്‍, പ്രൊജക്റ്റ് ഡിസെെനര്‍ വിനോദ് മണി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

cp-webdesk

null
null