Cinemapranthan
null

ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളിൽ ദൃശ്യം 2 പത്താം സ്ഥാനത്ത്

ഈ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2

null

ലോകത്തിലെ ഏറ്റവും ജനപ്രിയ സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ച് ദൃശ്യം 2 . പ്രമുഖ സിനിമാ വെബ്സൈറ്റായ ഐ എം ഡി ബിയുടെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ദൃശ്യം 2 . നൂറ് സിനിമകളുളള പട്ടികയിൽ ആണ് ദൃശ്യം 2 രണ്ടാം സ്ഥാനം നേടി ഇന്ത്യൻ സിനിമക്ക് അഭിമാനമായിരിക്കുന്നത്. ഈ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2. ലോകം മുഴുവനുമായും പ്രേക്ഷകർ ചർച്ച ചെയ്യുന്നതും, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.

18308 ഐഎംഡിബി ഉപഭോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ വോട്ടിംഗിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് എന്നീ വമ്പൻ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 ഈ പട്ടികയിൽ ഇടം നേടിയത്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിങ് ആണ് റേറ്റിങ് കൂടാൻ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖവും നടത്തിയിരുന്നു. മാത്രവുമല്ല ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളുടെ പട്ടികയില്‍ രണ്ടാമത് ദൃശ്യം 2 ആണ്. പഥേർ പാഞ്ചാലിയാണ് മുന്നിൽ. 8.5 റേറ്റിംഗാണ് പഥേർ പാഞ്ചാലിക്ക്.

cp-webdesk

null
null