Cinemapranthan

സകരിയ ചിത്രത്തിൽ നായകനായി മമ്മൂട്ടി; അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും

കു​ഞ്ചാ​ക്കോ ബോ​ബനെ നായകനാക്കി ഒരു ചിത്രം തീരുമാനത്തിലുണ്ടെന്ന് സകരിയ പറഞ്ഞു

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സകരിയയുടെ പുതിയ ചിത്രത്തിൽ നായകനായി മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. ‘മാധ്യമ’-ത്തിന് നല്‍കിയ അഭിമുഖത്തിലാണ് സകരിയ ഇക്കാര്യം വ്യക്തമാക്കിയത്.

സകരിയയുടെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ പ്രമുഖ അണിയറ പ്രവർത്തകർ പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തിലും പ്രവർത്തിക്കുമെന്ന് സകരിയ പറഞ്ഞു. ഈ ചിത്രത്തിന് ശേഷം കു​ഞ്ചാ​ക്കോ ബോ​ബനെ നായകനാക്കി ഒരു ചിത്രം തീരുമാനത്തിലുണ്ടെന്ന് സകരിയ പറഞ്ഞു.

ആദ്യമായി നിർമ്മിക്കുന്ന ‘മോമൊ ഇൻ ദുബായ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദുബായിയിലാണ് ഇപ്പോൾ സകരിയ. അ​നീ​ഷ്​ ജി. ​മേ​നോ​ന്‍, അ​നു​സി​ത്താ​ര,​ അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ്​ ക​ണാ​ര​ന്‍ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നവാഗതനായ അമീന്‍ അസ്‍ലം സംവിധാനം ചെയ്യുന്ന മോമോ ഇന്‍ ദുബൈയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഹലാല്‍ ലവ് സ്റ്റോറിയുടെ സഹ-എഴുത്തുകാരന്‍ ആഷിഫ് കക്കോടിയുമായി ചേര്‍ന്ന് സകരിയ തന്നെയാണ്. സംവിധായകനും ഗാനരചയിതാവുമായ മുഹ്‍സിന്‍ പരാരിയാണ് ഗാനങ്ങള്‍ തയ്യാറാക്കുന്നത്. ചിത്രം തിയറ്ററിൽ തന്നെയാണ് റിലീസ് ചെയ്യുന്നതെന്ന് സകരിയ അറിയിച്ചു.

cp-webdesk