Cinemapranthan
null

ആവിഷ്കാരസ്വാതന്ത്ര്യമുള്ള നാടല്ലേ ഇത്, ഇങ്ങനെ തുടങ്ങിയാൽ ഇവിടെ ഏതേലും സിനിമ ചെയ്യാൻ പറ്റുമോ?: കെ.എൻ ബൈജു

ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രതികരണത്തിന് മറുപടിയുമായി ‘മായക്കൊട്ടാരം’ സംവിധായകൻ കെ.എൻ ബൈജു

null

ഫിറോസ് കുന്നുംപറമ്പിലിന് മറുപടി നൽകി ‘മായക്കൊട്ടാരം’ സംവിധായകൻ കെ.എൻ ബൈജു. റിയാസ് ഖാന്‍ നായകനായ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചയായ പശ്ചാത്തലത്തിൽ ചിത്രത്തിനെതിരെ പ്രതികരണവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ രംഗത്തെത്തിയിരുന്നു.

“പാവങ്ങളെ സഹായിക്കുന്ന ഒരു നല്ല മനുഷ്യനെ ഞങ്ങൾ എന്തിന് ട്രോളണം. എന്തിന് പരിഹസിക്കണം. ആക്ഷേപഹാസ്യത്തിൽ സിനിമ എടുക്കണം?.” കോടികൾ പിരിവെടുത്ത് ഫിറോസിനെതിരെ സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്നും സുരേഷ് കോടാലിപ്പറമ്പൻ എന്ന പേരാണ് പ്രശ്നമെങ്കിൽ അതിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ബൈജു പറഞ്ഞു. മനോരമ ന്യൂസിനോടാണ് ബൈജു പ്രതികരിച്ചത്.
“ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമുള്ള നാടല്ലേ. ഇങ്ങനെയാക്കെ തുടങ്ങിയാൽ ഇവിടെ ഏതേലും സിനിമ ചെയ്യാൻ പറ്റുമോ?” ബൈജു ചോദിക്കുന്നു. ഈ സിനിമ ചാരിറ്റി പ്രവർത്തനങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന വിഭാഗത്തെ ഉന്നമിട്ടാണ്. അവരെയാണ് ട്രോളുന്നത് എന്നും, അല്ലാതെ ശരിയായ ചാരിറ്റി പ്രവർത്തനം ചെയ്യുന്നവരെ അല്ലെന്നും ബൈജു വ്യക്തമാക്കി.

കോമഡി വിഷയം കൈകാര്യം ചെയ്യുന്ന “മായക്കൊട്ടാരം” ഒരു സ്പൂഫ് സിനിമയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി മണിക്കൂറുകൾക്കകം പോസ്റ്റർ വൈറലാവുകയും നിരവധി ട്രോളുകൾ എത്തുകയും ചെയ്തിരുന്നു. ചാരിറ്റി പ്രവർത്തനം നടത്തുന്നവരെ കളിയാക്കുന്ന ചിത്രമെന്ന നിലയിൽ കമന്റുകളും വന്നു. ഇതോടെ ഫിറോസ് കുന്നുംപറമ്പിൽ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

“‘വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമർശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോൾ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവർത്തിക്കുന്നു. അവർ ഇപ്പോൾ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ െകാണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയിൽ കനമില്ല..’ ഫിറോസ് പറഞ്ഞു. പോസ്റ്റർ വൈറലായതോടെ ഫിറോസ് കുന്നംപറമ്പിലിനെയും ചേർത്ത് വച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിനെതിരെയാണ് ഫിറോസ് പ്രതികരിച്ചത്.

റിയാസ് ഖാൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരും അതിലെ വാചകവുമാണ് പോസ്റ്റര്‍ ഇത്ര വേഗം ഹിറ്റാകാൻ കാരണം. കോമഡി വിഷയം കൈകാര്യം ചെയ്യുന്ന “മായക്കൊട്ടാരം” ഒരു സ്പൂഫ് സിനിമയാണ്. എന്ത് വിഷയം കണ്ടാലും ചാടിക്കേറി ഏല്‍ക്കുകയും, അതിനു വേണ്ടി പണം സമാഹരിക്കുകയും അത് യുട്യൂബില്‍ ഇടുകയും ചെയ്യുന്ന സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രമായാണ് റിയാസ് ഖാൻ ചിത്രത്തിൽ എത്തുന്നത്.

cp-webdesk

null
null