Cinemapranthan
null

മുരളിക്ക് മുത്തം കൊടുത്ത് താര പുത്രൻ; യുവനടന്റെ ബാല്യകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

null

സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാധാരണമാണ്.ഇപ്പോഴിതാ നടൻ മുരളിക്കൊപ്പമുള്ള ഒരു താരപുത്രന്റെ ബാല്യകാല ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. താരപുത്രൻ മാത്രമല്ല മലയാള സിനിമയിൽ വളർന്നു വരുന്ന ഒരു നായകൻ കൂടിയാണ് അദ്ദേഹം. മറ്റാരുമല്ല പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മുരളിയ്ക്ക് മുത്തം കൊടുക്കുന്ന കുഞ്ഞു പ്രണവാണ് ചിത്രത്തിലുള്ളത്. ‘മോഹൻലാൽ മീഡിയ’ ആണ് ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് പ്രണവിന്റെ പുതിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലും നായകനായിട്ടെത്തുന്നത് പ്രണവാണ്. കല്യാണി പ്രിയദർശനാണ് നായിക.

cp-webdesk

null
null