Cinemapranthan
null

നവംബറില്‍ ഓടിടി റിലീസിനൊരുങ്ങി 5 ഇന്ത്യന്‍ സിനിമകള്‍

സൂര്യ, വിജയ് സേതുപതി, അര്‍ജുന്‍ ദാസ് ബോളീവുഡ് താരങ്ങളായ രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവരുടെ ചിത്രങ്ങളാണ് നവംബറില്‍ ഓടിടി റിലീസായി എത്തുന്നത്.

null

കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇന്ത്യൻ സിനിമകൾ ഓടിടി റിലീസിലേക്ക് മാറുന്നത്. ഇപ്പോഴിതാ 5 സിനിമകളാണ്
ഇത്തരത്തിൽ ഈ മാസം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ് നടന്‍ സൂര്യ, വിജയ് സേതുപതി, അര്‍ജുന്‍ ദാസ് ബോളീവുഡ് താരങ്ങളായ രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവരുടെ ചിത്രങ്ങളാണ് നവംബറില്‍ ഓടിടി റിലീസായി എത്തുന്നത്.

സൂര്യ നായകനാകുന്ന ‘സുറൈ പോട്രു’വാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന റിലീസ്. ഒക്ടോബറില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം നവംബര്‍ 12നാണ് പുറത്തിറങ്ങുന്നത്. സിദ്ധ കൊണ്‍ഗര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയുടെ 2ഡി എന്റര്‍ട്ടെയ്ന്‍മെന്റാണ്. കാപ്റ്റന്‍ ഗോപിനാഥിന്റെ കഥയാണ് ചിത്രം പറയുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക.

അനുരാഗ് ബാസുവിന്റെ ‘ലൂഡോ’യാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു നവംബര്‍ റിലീസ്. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, പങ്കജ് തൃപാഠി, സാനിയ മല്‍ഹോത്ര, ഫാത്തിമ സന, ആഷാ നേഗി, പേളി മാണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നവംബര്‍ 12നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്നത്.

രാജ്കുമാര്‍ റാവു നായകനായ ‘ചാലങ്’ നവംബര്‍ 13നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മടിയനായ ഒരു പി.ടി അധ്യാപകനെയാണ് രാജ്കുമാര്‍ അവതരിപ്പിക്കുന്നത്. ഹന്‍സല്‍ മേത്തയാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിജയ് സേതുപതി നായകനായ ‘കാ പേ റാണസിങ്കം’ ഒരു തമിഴ് പൊളിറ്റിക്കല്‍ ചിത്രമാണ്. കൊവിഡ് മൂലമാണ് ചിത്രം ഓടിടി റിലീസിനൊരുങ്ങുന്നത്. നവംബര്‍ 6നാണ് സീ5ല്‍ ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ പി വിരുമാണ്ടിയുടെ ആദ്യ ചിത്രം കൂടിയാണിത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക.

സൂപ്പര്‍ നാച്വറല്‍ ത്രില്ലറായ ‘അന്ധഘാര’ത്തില്‍ അര്‍ജുന്‍ ദാസ്, വിനോത് കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഗ്നരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 24നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലായുള്ള മൂന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഇതിവൃത്തം.

cp-webdesk

null
null