Cinemapranthan
null

‘പാ പാണ്ടി’ക്ക് ശേഷം ധനുഷ് വീണ്ടും സംവിധായകനാകുന്നു; നായകനിരയിൽ കാളിദാസും

2017ൽ റിലീസ് ചെയ്ത ‘പാ പാണ്ടി’ ആയിരുന്നു ധനുഷിന്റെ ആദ്യ സംവിധാന സംരംഭം

null

നിരൂപക പ്രശംസ നേടിയ ‘പാ പാണ്ടി’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്റെ കുപ്പായം അണിയാൻ ധനുഷ് വീണ്ടും എത്തുന്നു എന്ന് റിപ്പോർട്ട്. ‘റായൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യ, വിഷ്ണു വിശാൽ, എന്നിവർക്കൊപ്പം കാളിദാസ് ജയറാമും മുഖ്യ കഥാപാത്രമാവും. അതിഥി വേഷത്തിൽ ധനുഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

2017ൽ റിലീസ് ചെയ്ത ‘പാ പാണ്ടി’ ആയിരുന്നു ധനുഷിന്റെ ആദ്യ സംവിധാന സംരംഭം. ഫാമിലി ഫീൽ ഗുഡ് ജോണറിൽ ഒരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രം ആണ്. ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ധനുഷ് തന്നെയായിരുന്നു. രാജ്കിരൺ, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യൻ, ധനുഷ് എന്നിവരായിരുന്നു.

cp-webdesk

null
null