Cinemapranthan
null

അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരമുലോ’ ഇനി ഹിന്ദിയിൽ; ‘ഷെഹ്‍സാദ’ യുടെ ട്രെയ്‌ലർ പുറത്ത്

ഫെബ്രുവരി 10 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്

null

തെലുങ്കിൽ വൻ വിജയം നേടിയ അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യുടെ ഹിന്ദി റീമേക്ക് ആയ ‘ഷെഹ്‍സാദ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കൃതി സ്നോൺ – കാർത്തിക് ആര്യൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചത്രം സംവിധാനം ചെയ്യുന്നത് രോഹിത് ധവാൻ ആണ്. ആക്ഷൻ – കോമഡി – റൊമാൻസ് ചിത്രമായ ‘ഷെഹ്‍സാദ’യുടെ 3 മിനിറ്റ് ട്രെയിലറിൽ കോമഡി – ആക്ഷൻ രംഗങ്ങളുമായി കാർത്തിക് ആര്യൻ തിളങ്ങുന്നുണ്ട്. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രീതം ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

കാർത്തിക് ആര്യൻ ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണ് ‘ഷെഹ്‍സാദ’. കാർത്തിക്കിനൊപ്പം ടി സിരീസ്, അല്ലു എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ത്രിവിക്രം ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 10 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ‘ഭൂൽ ഭൂലയ്യ’ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന കാർത്തിക് ആര്യൻ ചിത്രം കൂടിയാണ് ‘ഷെഹ്‍സാദ’.

cp-webdesk

null
null