Cinemapranthan
null

‘പത്താൻ’ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബജ്റംഗ് ദൾ പ്രവർത്തകർ

സെൻസർ ബോർഡ് അനുവദിച്ചാലും ‘പത്താൻ’ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ

null

ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം ‘പത്താൻ’ റിലീസാവാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിനെതിരെ വീണ്ടും പ്രതിക്ഷേധവുമായി ബജ്റംഗ് ദൾ പ്രവർത്തകർ. സെൻസർ ബോർഡ് അനുവദിച്ചാലും ‘പത്താൻ’ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ നേരത്തെ മാൾ നശിപ്പിക്കുകയും പോസ്റ്ററുകൾ നശിപ്പിക്കുകയും പ്രതിക്ഷേധങ്ങളും കോലം കത്തിക്കലും ചെയ്തതിനു ശേഷമാണ് വീണ്ടും ഭീഷണിയുമായി ബജ്റംഗ് ദൾ പ്രവർത്തകർ എത്തിയിരിക്കുന്നത്.

അതെ സമയം പ്രതിക്ഷേധത്തിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവ് അശോക് പണ്ഡിറ്റ് പ്രതികരിച്ചു. ‘അധികൃതരിൽ നിന്ന് സിനിമ സെൻസർ ചെയ്ത് അംഗീകാരം ലഭിച്ചു. അതിൽ കൂടുതൽ ഒന്നും ആവശ്യമില്ല. സർക്കാർ നൽകിയ നിയമപരമായ അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിർമ്മാതാവിന്റെ അവകാശമാണ്, ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം നടപ്പിലാക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്.’ എന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. ‘ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം, അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ കോടതികളുണ്ട്, ഇതിന് മുമ്പ് ‘പത്മാവത്’, ‘ഉഡ്താ പഞ്ചാബ്’ എന്നീ സിനിമകളിൽ സംഭവിച്ചതും ഞങ്ങൾ കണ്ടതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്,’ അശോക് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. ഇ ടൈംസിനോട് അശോക് ഇക്കാര്യം പറഞ്ഞത്.

എന്നാൽ ചിത്രത്തിലെ ദീപികയുടെ ചില രംഗങ്ങളും സംഭാഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുകയും ഉൾപ്പടെ ചില കട്ടുകൾ വരുത്തിയാണ് സെൻസർബോർഡ് ‘പത്താന്’ യു എ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ വിവാദ സീനുകൾ നീക്ക ചെയ്തോന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഷാരൂഖിനും ദീപികക്കുമൊപ്പം ജോൺ എബ്രഹാം വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർഥ് ആനന്ദാണ്. ‘പത്താൻ’ ജനുവരി 25 ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

cp-webdesk

null
null