Cinemapranthan

10 മില്യൺ കാഴ്ചക്കാരുമായി ശീമാട്ടി പരസ്യം; കേക്ക് മുറിച്ച് ആഘോഷിച്ച് ബീന കണ്ണൻ

ശീമാട്ടിയുടെ ഏറ്റവും പുതിയ പരസ്യം ‘കാലത്തിന്റെ ഒത്ത നടുക്ക്’, ‘ഷീ ഫോർ ശീമാട്ടി’ എന്നിവ ജനശ്രദ്ധ നേടുകയും വൈറലാവുകയും ചെയ്തിരുന്നു

വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ ബ്രാൻഡായ ശീമാട്ടിയുടെ പുതിയ പരസ്യങ്ങൾക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നൂതന ആശയങ്ങളും മികച്ച ആവിഷ്കാരവും ആണ് ശീമാട്ടിയുടെ പരസ്യങ്ങൾക്ക് പ്രേക്ഷകരെ കൂട്ടുന്നതും. അനശ്വര രാജൻ, മമിതാ ബൈജു എന്നിവർ അഭിനയിച്ച് ഈ അടുത്ത് റിലീസായ ശീമാട്ടിയുടെ ഏറ്റവും പുതിയ പരസ്യം ‘കാലത്തിന്റെ ഒത്ത നടുക്ക്’, ‘ഷീ ഫോർ ശീമാട്ടി’ എന്നിവ ജനശ്രദ്ധ നേടുകയും വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ 10 മില്യൺ കാഴ്ചക്കാരുമായി എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും, സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങിൽ ഒന്നാമത് നിൽക്കുകയാണ് രണ്ട് പരസ്യങ്ങളും. ജനങ്ങൾക്കിടയിൽ വീണ്ടും തരംഗം തീർത്ത പരസ്യങ്ങളുടെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ബീന കണ്ണനും അണിയറപ്രവർത്തകരും.

മലയാള സിനിമയിൽ ഗാനരചനക്ക് പുത്തൻ ട്രെൻഡ് തന്നെ സൃഷ്ടിച്ച ഗാനരചയിതാവ് സുഹൈൽ കോയയാണ് ഈ പരസ്യങ്ങളുടെ ആശയത്തിനും, റാപ് ഗാനത്തിനും പിന്നിൽ. നടനും സംവിധായകനുമായ സാജിദ് യഹിയയാണ് പരസ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ പ്രകാശ് അലക്സ് സംഗീതം നിർവ്വഹിച്ച റാപ് ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, ശ്രേയ രാഘവ്, റാപ് കിഡ് എന്നറിയപ്പെടുന്ന അതിഥി നായർ ആർ എന്നിവർ ചേർന്നാണ്.

എല്ലാ കാലത്തും അവസരോചിതമായ മാറ്റങ്ങൾ അറിഞ്ഞ് ഓരോ സ്ത്രീയെയും കാലത്തിനു മുന്നിൽ കൊണ്ട് നിർത്തുന്ന ആശയങ്ങൾ ആണ് ശീമാട്ടിയുടെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപേ അത്തരം ആശയങ്ങളടങ്ങിയ പരസ്യങ്ങളിലൂടെ അഡ്വേർടൈസ്മെന്റ് രംഗത്ത് മുൻപന്തിയിൽ എത്തിയിരുന്ന ശീമാട്ടി, ഇന്നും ആ ജൈത്രയാത്ര തുടരുന്നു.

100 വർഷത്തെ പാരമ്പര്യത്തിലൂടെ ഒന്നാമതായി തുടരുന്ന ശീമാട്ടി മുന്നോട്ടു വെക്കുന്ന ഓരോ ചുവട് വെയ്‌പും വ്യക്തമായ കാഴ്ച്ചപ്പാടുകളോടും നിലപാടുകളോടും കൂടി ഉള്ളതാണ്. അതിനുത്തമ ഉദാഹരണങ്ങളാണ് ‘കാലത്തിനൊത്ത നടുക്ക്’, ‘ഷീ ഫോർ ശീമാട്ടി’ എന്നീ പരസ്യങ്ങൾ.

cp-webdesk

null