Cinemapranthan
null

‘ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദി റീമേക്ക്; വൈറലായി ‘സെൽഫിയിലെ’ ‘കുടിയേ നി തേരി’ ഗാനം

ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ഒരു മില്യൺ കാഴ്ച്ചക്കാർ കഴിഞ്ഞിരിക്കുകയാണ്

null

പ്രിത്വിരാജ്, സൂരജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസൻസിന്റെ’ ഹിന്ദി റീമേക്ക് ആയ ‘സെൽഫി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. അക്ഷയ് കുമാർ നായകനായ എത്തുന്ന ചിത്രത്തിലെ വീഡിയോ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത് . കഴിഞ്ഞ ദിവസം ഗാനത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങിയിരുന്നു. വൻ സ്വീകാര്യതയാണ് പ്രോമോ ഗാനത്തിന് ലഭിച്ചത്. മൃണാൾ താക്കൂർ ആണ് നായികയായി എത്തുന്നത്. ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ഒരു മില്യൺ കാഴ്ച്ചക്കാർ കഴിഞ്ഞിരിക്കുകയാണ്. രാജ് മെഹ്‌തായാണ് ‘സെൽഫി’ സംവിധാനം ചെയ്യുന്നത്.

അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ വേഷം അക്ഷയ് കുമാറും സുരാജ് വെഞ്ഞാറമൂടിന്റെ വേഷം ഇമ്രാൻ ഹാഷ്മിയും ആണ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രമായ ‘സെൽഫി’ ഫെബ്രുവരി 24 ന് ആണ് റിലീസിനെത്തുന്നത്. പ്രിത്വിരാജ് നിർമ്മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണ് ‘സെൽഫി’. സൽമാൻ ഖാൻ ഫിലിംസാണ് ‘സെൽഫി’ വിതരണത്തിന് എത്തിക്കുന്നത്.

മലയാളത്തിൽ സച്ചി രചന നിർവ്വഹിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’ ലാൽ ജൂനിയർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

cp-webdesk

null
null