Cinemapranthan
null

അനഘ നാരായണൻ – ലാൽ ഒന്നിക്കുന്ന ‘ഡിയർ വാപ്പി’ ഫെബ്രുവരി 17 ന് എത്തും

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രം

null

ലാൽ – അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഡിയർ വാപ്പി’ റിലീസിനൊരുങ്ങുകയാണ്. നിരഞ്ജൻ മണിയൻ പിള്ള രാജു നായകനായി എത്തുന്ന ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളിൽ എത്തും. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രം ഒരു മികച്ച ഫീൽ ഗുഡ് അനുഭവമായിരിക്കും നൽകുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ഷാന്‍ തുളസീധരൻ രചന, സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിത്താര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ലിജോ പോള്‍ ആണ്. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന.

cp-webdesk

null
null