Cinemapranthan
null

മോഹൻലാലിന്റെ ‘ബറോസ്’; പുതിയ അപ്‌ഡേഷൻ എത്തി

ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഫാന്റസി – 3D ചിത്രമാണ് ‘ബറോസ്’

null

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ബറോസ്’. പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമെന്ന പ്രതീക്ഷകൾ ഏറെയാണ് ‘ബറോസിന്’. അത് കൊണ്ട് തന്നെ സിനിമയുടെ വിശേഷങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യതയും ഏറെയാണ്. ഇപ്പോഴിതാ ‘ബറോസിന്റെ’ പുതിയ വിശേഷമാണ് ആരാധകർക്ക് വേണ്ടി എത്തിയിരിക്കുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് എത്തിയിരിക്കുന്നത്.

‘ബറോസ്’ ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം. ബി​ഗ് ബോസ് സീസൺ അഞ്ച് വേ​ദിയിൽ കഴിഞ്ഞ ദിവസം ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും നടൻ പൃഥ്വിരാജും ഇക്കാര്യം ഉറപ്പിച്ചിരുന്നു. മോഹൻലാലിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ‘ബറോസ്’ എന്ന് പൃഥ്വിരാജുവും ലോകോത്തര നിലവാരമുള്ള ചിത്രമാണ് ബറോസ് കെ മാധവനും പറഞ്ഞു. അതെ സമയം ഓണം റിലീസ് ആയാണ് ‘ബറോസ്’ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍ ഈ അടുത്ത് പറഞ്ഞിരുന്നു. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ഫാന്റസി – 3D ചിത്രമാണ് ‘ബറോസ്’.

cp-webdesk

null
null