Cinemapranthan
null

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ത്രില്ലർ ചിത്രവുമായി രഞ്ജൻ പ്രമോദ്; വൈറലായി ‘ഓ ബേബി’ ടീസർ

രഞ്ജൻ പ്രമോദ്- ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമായ ‘ഓ. ബേബി’ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ്

null

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ‘ഓ. ബേബി’ എന്ന ചിത്രവുമായി തിരികെ എത്തുകയാണ് രഞ്ജൻ പ്രമോദ്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം മമ്മൂട്ടി ലോഞ്ച് ചെയ്തിരുന്നു. ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രഞ്ജൻ പ്രമോദ്- ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമായ ‘ഓ. ബേബി’ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച രഞ്ജൻ പ്രമോദിന്റെ പുതിയ സിനിമ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ദിലീഷ് പോത്തൻ, രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്‍ജൻ പ്രമോദ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവർ ചേർന്നാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് സംജിത്ത് മുഹമ്മദാണ്. വരുൺ കൃഷ്‍ണ, പ്രണവ് ദാസ് എന്നിവർ ചേര്‍ന്ന് ഗാനങ്ങൾക്ക് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ലിജിൻ ബാംബിനോ എന്നിവരാണ്. അരുൺ ചാലിൽ ഛായാഗ്രാഹണം നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ ഷമീർ അഹമ്മദ്,മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ എ കെ മനോജ്‌, സംഘട്ടനം ഉണ്ണി പെരുമാൾ, പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് ആണ്.

cp-webdesk

null
null